Thursday, January 28, 2010

പുലര്‍കാലമഴയില്‍ നിന്നും
ഒരു മഴതുള്ളിയെന്‍
കണ്ണിമയില്‍ അടര്‍ന്നുവീണു
അത് നിന്റെ സ്നേഹമായിരുന്നു...
ഇമ ചലിപ്പിക്കാതെ..ഞാനിരുന്നു ....
ഇന്ന് നീയത് നിന്‍
കൈവിരലാല്‍ ഒപ്പിയെടുത്തു..
ഇനിയും മഴ വരും...
പക്ഷെ...
മഴത്തുള്ളികള്‍ സൂക്ഷിക്കാന്‍
എന്‍ കണ്ണുകള്‍ക്കാവില്ല

വിട..ഞാനുറങ്ങ്ട്ടെ

ഇതെന്റെ അവസാന യാത്ര
മരണത്തിലേക്കുള്ള യാത്ര
തണൽ വിരിച്ചു നിൽക്കുമീ
മരണമെന്ന ഗുൽമോഹറിനടിയിലൂടെ
നടക്കുകയാണിപ്പോൾ
എനിക്കു ചുറ്റും കരിപ്ന്തങ്ങളുമായി
ആർത്തട്ടഹസിക്കുന്ന ഭൂതങ്ങൾ
യമദേവന്റെ കിങ്കരന്മാർ
അവരുടെ അട്ടഹാസം
എന്റെ ചെവികൾക്കു
സാന്ത്വനമേകുന്ന പോലെ
വ്യർത്ഥമായൊരീ ജീവിതം അതിന്റെ
അന്ത്യയാമത്തിലെത്തുമ്പോളും
വേദനയോടെ
സ് നേഹത്തോടെ
പല പല മുഖങ്ങ്ൾ ചിരിക്കുന്നു
പൊള്ളുന്ന് ചൂടിന്റെ നിസ്സഹായതയോടെ
ഒരിറ്റു കണ്ണീരു പോലും
എനിക്കായാരും
പൊഴിക്കാതിരുന്നെങ്കിൽ
എന്നെ ആശ്ലേഷിക്കുന്ന
ഈ രോഗത്തെ പലരും
ഭയപ്പെടുന്നു
എന്റെ നെറുകയിൽ
മുത്തം നൽകാനായി
അവനിതാ വെമ്പുകയാണു
എന്റെ വിരൽത്തുമ്പിൽ
അവ്ന്റെ തണുത്ത സ്പർശം
ഞാനറിയുന്നു
ഞാനുറങ്ങാൻ പോവുകയാണു
എന്റെ കപോലങ്ങളിൽ
അവന്റെ മുഖം ചേർന്നിരിക്കുന്നു
എവിടെ നിന്നോ ഒരു തേങ്ങൽ
എന്നെ തേടി വരുന്നോ..
വിട..ഞാനുറങ്ങ്ട്ടെ
ഒരു പുനർജന്മത്തിനായി
ഞാൻ ഉറങ്ങ്ട്ടെ…….

Wednesday, January 27, 2010

എന്‍റെ നന്ദിത...

ജനുവരിയിലെ
മഞ്ഞു പെയ്യുന്ന ഈ പ്രഭാതത്തിനു
മിഴി കൊടുക്കാതെ
സുസ്മേര വദനയായി ..
ഒരു അദൃശ്യ ബിന്ദുവായി
നീയകന്നു
എന്‍റെ പ്രിയ കൂട്ടുകാരീ
എന്റെ നന്ദിത ...
എന്തിനൊരു സാരിത്തലപ്പിൽ
നീ നിന്റെ മുഖം ചേർത്തൂ
ഉത്തരം കിട്ടാത്ത ചോദ്യവുമായി
ഇവിടെയിതാ ഞാൻ‍ നിന്റെ ശ്രീ……
നിന്റെ ആത്മ മിത്രം എന്ന്
അഹങ്കരിച്ചിരുന്നവൾ
നിന്റെ നൊമ്പരങ്ങൾ കടലാസിൽ
പകര്‍ത്തുമ്പോൾ…
നിന്റെ കൈകൾ ചേര്‍ത്ത് പിടിച്ചവൾ
നിന്നിലെ വ്യഥയുടെ ഒരു കോണിൽപോലും
നിര്‍ത്താതെ എന്നെയെന്തേ
നീ വിട്ടകന്നു…
ഉദരത്തിൽ പേറിയ
അമ്മ തൻ‍ രോദനം
ഇനിയാരു കേള്‍ക്കാൻ‍ …
പിച്ച വക്കുമ്പോൾ‍ നിനക്ക്
താങ്ങായ നിന്ന‍ നിന്നച്ഛന്റെ
കൈ വിരലുകൾ‍ വിറക്കുന്നത്
നീ അറിയുന്നില്ലലോ…
നിൻ‍ പ്രണയ പങ്കാളിയെയും
നീ നിഷ്പ്രഭം കൈവെടിഞ്ഞു
ജനുവരി പൂക്കളിൽ‍ ഉതിരുന്ന
മഞ്ഞുകണങ്ങളിൽ നിന്റെ
നനവാര്‍ന്ന സാമീപ്യം കൊതിച്ചുകൊണ്ട്ഇവിടെ ഇതാ നിന്റെ ശ്രീ….

Sunday, January 24, 2010

ഹേ ധരിത്രി ......

ഹേ ധരിത്രി .നിന്നിലെ ഗാന്ധാരി
ഇന്നും കണ്ണീർ തൂകുന്നു…
പാതിവ്രത്യത്തിൻ മഹത്ത്വത്തിനായി
കണ്ണുകൾ മൂടിക്കെട്ടുമ്പോൾ
പാവം അറിഞ്ഞിരുന്നുവോ
ഇവിടെ പലരും അന്ധരാണെന്ന്
അടങ്ങാത്ത വിശപ്പിൻ നോവിനേക്കാൾ
കാമത്തിന്റെ കരാളഹസ്തങ്ങളിൽ
ഞെരിഞമരുന്ന പിഞ്ചു പൈതങ്ങൾ
സ്ത്രീയേക്കാൾ പരിശുദ്ധി
കനകത്തിനാണെന്നു കരുതുന്നവർ
നിന്നിലെ ശക്തി മുഴുവൻ
സ്വീകരിക്കുവാൻ
നിൻ മുന്നിൽ വിവസ്ത്രനായി
നിന്റെ ഏതു മകൻ വന്നാലും
നീ കൺ തുറക്കാതിരിക്കുക
കാരണം നീ ഗാന്ധാരിയാണ`
യുദ്ധക്കളത്തിൽ തളർന്നുവീണ
മക്കൾക്കുവേണ്ടി…
കരയാൻ മാത്രം വിധിക്കപ്പെട്ടവൾ
നിന്റെ കണ്ണിർ വീണു കുതിരുന്ന
ആ കറുത്ത തൂവാല
നിന്റെ അലങ്കാരമായി തന്നെ ഇരിക്കട്ടെ

Thursday, January 21, 2010

Love

I moved a bit
But you pulled me back
I tried to be away
But you rest my head on ur chest
I feel the strength of ur hand
Embracing me deeply
I feel a feather myself
Wts this relation
That I couldn’t find out
I know we will never be together
The smiles that we sharedthat filled my life with glee
Each day went on
And we as usual
This love is a miracle..
The truth is that I don’t know why I love you?
I just know I love you
I don’t even know how much I love you
I just know I will love you forever
I hope that you’re telling the truth
when you say that you love me.
Please tell me you feel the same?

Tuesday, January 19, 2010

ഇന്നലെ കണ്ട സ്വപ്നത്തിന്‍

കണികകള്‍ ...

എന്‍ വദനത്തില്‍ അരുണിമ തീര്‍ത്തു...

എന്‍റെ നയനങ്ങള്‍ താരകപ്പൂക്കളായി .....

എന്‍ നിശ്വാസങ്ങള്‍ പളുങ്ക് മണികളായി...

.ഇനിയൊരു പുനര്‍ജ്ജന്മം വേണ്ടെനിക്ക്.....

ഈ സ്വപ്നങ്ങളുടെ സുഗന്ധം മാത്രം മതി.....

Wednesday, January 13, 2010

വിഷാദം…വിരഹം…

മനസ്സിന്റെ കോണിൽ മയിൽ‌പ്പീലിയായി
നിൻ മുഖം ഒളിച്ചിരുന്നു..
ഒരു മൌനസങ്കല്പത്തിൽ വിടർന്നൊരു
പൂവായ്
നീയെന്നുള്ളീൽ തപസ്സിരുന്നു
നിൻ ദലങ്ങളിലെ മഞ്ഞുകണങ്ങളിൽ
മുത്തമിട്ടോമനിച്ചു ഞാൻ
ഏറെ പ്രതീക്ഷകൾക്കപ്പുറം തീർത്ത
സ്വർണ്ണകുടീരത്തിൽ ഞാനിരുന്നു
നിന്നെ കാണുവാൻ. മൊഴിയൊന്നു കേൾക്കാൻ
മാത്രമീ ജന്മമെന്നോർത്തുപോയി

ബന്ധങ്ങൾക്കപ്പുറം ബന്ധനം തീർക്കുന്ന
വെറുമൊരു പഞ്ചവർണ്ണക്കിളിയായി ഞാൻ
ചിറകു കുടയുമ്പോൾ പൊഴിയുന്ന തൂവലോ
നമ്മുടെ സ്വപ്നത്തിൻ തൂലികയായ്
യാമങ്ങൾ കഴിഞ്ഞപ്പോൾ
കൊഴിഞ്ഞ് നിൻ ദലങ്ങളിൽ
വേർപാടിൻ നൊമ്പരം കണ്ടുനിന്നു
പുതിയൊരു സൂര്യനെ വരവേൽക്കുവാൻ നിൻ
സഖികളാം മൊട്ടുകൾ കാത്തുനിന്നു
വീണ്ടും വിഷാദം..എൻ മിഴികളിലും
മനക്കോണിലും നിന്നോർമ്മ മാത്രമായി
ജീവിതമാകുന്ന് യാത്രയിൽ നാം
കാണും സ്വപ്നങ്ങളെല്ലാം
വെറും പൂക്കൾ മാത്രം..വിടർന്നു കൊഴിയുന്ന പൂക്കൾ…..

Monday, January 11, 2010

ആദ്യം ഈ വിരിഞ്ഞ പൂക്കളുടെ മണം ആസ്വദിക്കൂ......അവയെ കൈക്കുടന്നയിൽ വാരിയെടുത്തു ഹ്രദയത്തോടു ചേർത്തു പിടിക്കൂമ്പോൾ ഓർക്കുക ഈ നിശാഗന്ധിയും എന്നും നല്ല കൂട്ടുകാരിയായി ഉണ്ടാകും...എന്നും ... ഏപ്പോളും....


ഇതിൽ വിരിയുന്ന ഓരൊ ദലങ്ങളും എന്റെ ആതമാവിന്റെ നിശ്വാസങ്ങളാണ്. എന്റെ നൊമ്പരങ്ങളാണ്. എന്റെ സന്തോഷങ്ങളാണ്.

ഈ ബ്ലോഗ് എന്റെ സുഹ്രുത്തിനു ഞാൻ സമർപ്പിക്കുന്നു.. കാരണം ഇതിന്റെ മനോഹരമായ ഒരു ആശയം എനിക്കു തന്നത് എന്റെ ചങ്ങാതിയാണ്.