നിന്നിലെന്‍ സ്വരവും
താളവും ഉണ്ടെങ്കില്‍
എങ്ങിനെ നീ തനിച്ചാകും
നിന്‍ നെഞ്ചില്‍ തല ചായ്ച്
ഞാന്‍ മയങ്ങീടുമ്പോള്‍
എങ്ങിനെ നിന്‍ കൈ നീ
സ്വതന്ത്രമാക്കും
നീയും ഞാനും ഒന്നായിരിക്കെ
എങ്ങിനെ നമ്മള്‍
അന്യരാകും
Saturday, June 11, 2011
Sunday, November 7, 2010
അവനോ…അവളോ….
ആദ്യമായ്
കണ്ണുകളിൽ
ചൂഴ്ന്നു നോക്കി
പ്രേമാസ്ത്രമെയ്തതു
ആര്….
നെഞ്ചകം പിളർന്ന്
ചെമ്പരത്തിപ്പൂവല്ലതിൽ
എന്നു ചൊല്ലിയതാര്…
വിവശമാം ചൊടികളിൽ
തേനൂറും രുധിരം
നുണഞ്ഞതാര്…
നിശയുടെ ഇരുണ്ട
യാമത്തിലൊന്നിൽ
കാമത്തിൻ പുതപ്പിനാൽ
മേനിയെ പുണരാൻ
കൊതിച്ചതാര്..
പിന്നെ…
ക്യാമറക്കണ്ണിൽ തിളങ്ങിയ
വികാരത്തിൻ കുത്തൊഴുക്കിനെ
നെടുവീർപ്പിൽ ഒതുക്കി
അകലെനിന്നും വരുന്ന
തീവണ്ടിച്ചൂളത്തിനു
കാതോർത്ത്
പാളത്തിൽ ശിരസ്സു നീട്ടിയതാര്..
അവനോ അവളോ…..
കണ്ണുകളിൽ
ചൂഴ്ന്നു നോക്കി
പ്രേമാസ്ത്രമെയ്തതു
ആര്….
നെഞ്ചകം പിളർന്ന്
ചെമ്പരത്തിപ്പൂവല്ലതിൽ
എന്നു ചൊല്ലിയതാര്…
വിവശമാം ചൊടികളിൽ
തേനൂറും രുധിരം
നുണഞ്ഞതാര്…
നിശയുടെ ഇരുണ്ട
യാമത്തിലൊന്നിൽ
കാമത്തിൻ പുതപ്പിനാൽ
മേനിയെ പുണരാൻ
കൊതിച്ചതാര്..
പിന്നെ…
ക്യാമറക്കണ്ണിൽ തിളങ്ങിയ
വികാരത്തിൻ കുത്തൊഴുക്കിനെ
നെടുവീർപ്പിൽ ഒതുക്കി
അകലെനിന്നും വരുന്ന
തീവണ്ടിച്ചൂളത്തിനു
കാതോർത്ത്
പാളത്തിൽ ശിരസ്സു നീട്ടിയതാര്..
അവനോ അവളോ…..
മഞ്ഞിൽ പൂത്ത മന്ദാരപ്പൂ…
മഞ്ഞിന്റെ പുതപ്പു വകഞ്ഞുമാറ്റി
കുഞ്ഞിക്കണ്ണുകൾ ചിമ്മി
സുഗന്ധമാം അമ്മിഞ്ഞപ്പാലിൻ
നനവൂറും ചൊടികളിൽ
മന്ദസ്മിതവുമായി
അവൾ….
മഞ്ഞിൽ പൂത്ത മന്ദാരപ്പൂ…
അവളുടെ കുഞ്ഞുദലങ്ങളിൽ
മഞ്ഞിൻ കണങ്ങളുടെ തുടുപ്പ്..
മിഴികളിൽ ഉദയസൂര്യനെ
കണ്ട പകപ്പ്…
ചില്ലയിൽ ശ്രുതി പകരും
കൊച്ചോലക്കുരുവിയെ നോക്കി
കുണുങ്ങിച്ചിരിച്ച്
ആലസ്യമില്ലാത്ത മിഴികളിൽ
ആഹ്ലാദവുമായി
എന്റെ മന്ദാരപ്പെണ്ണപ്പോൾ
പൊന്നോമനയെ
ആശ്ലേഷിച്ചു…
ഒരു ധന്യയായ മാതാവിനെപ്പോൽ….
Monday, July 26, 2010
Saturday, July 24, 2010
Tuesday, June 29, 2010
ഞാന്‍ തനിച്ചാണ്....
ഇവിടെ...ഈ തീരത്ത്..
ഞാന്‍ തനിച്ചാണ്....
എന്നെ ചേര്‍ത്ത് പിടിച്ചിരുന്ന
നിന്റെ കൈകളുടെ
തണുപ്പും ഞാന്‍ അറിയുന്നില്ല..
എന്റെ കവിളില്‍ നിന്‍
ചുണ്ടിന്റെ സ്പര്‍ശനം ഇല്ല..
എന്റെ കാതുകളില്‍
നിന്‍ കിന്നര മൊഴികളില്ല..
നീ എനിക്കിന്ന് വെറും
അന്യമായവന്‍ ...
നിന്റെ ഓര്‍മകളില്‍
ഞാന്‍ വെറുമൊരു പൂ മാത്രം.
വിടര്‍ന്നു കൊഴിഞ്ഞ ഒരു പാവം പൂ
ഈ മണല്‍ തരികള്‍
എന്റെ പാദത്തില്‍ ചുംബിക്കുമ്പോള്‍...
ഞാനും നീയും എത്ര പിന്നിട്ട
ദൂരമണിതെന്നു ഞാന്‍
അറിയാന്‍ ആഗ്രഹിക്കുന്നില്ല...
നഷ്ടങ്ങളെല്ലാം മനസ്സിന്റെ
കോണിലെ നൊമ്പരങ്ങള്‍ മാത്രം...
വിട തരൂ..
മരണത്തിന്‍ മടിയിലെക്കെതുവാന്‍
ഒരു വെമ്പലോടെന്‍ മനം തുടിക്കവേ...
പിറകെ നിന്നരുടെയോ വിരല്‍ സ്പര്‍ശനം
മൃദുവയെന്‍ തോളില്‍ പതിച്ചു..
തിരിഞ്ഞു നോക്കതെയെന്‍
യാത്ര തുടരവേ..
വീണ്ടും പിന്‍വിളി..
അരുതേ സഖീ...ഞാന്‍
പോയിടട്ടെ...
കൂട്ടിക്കുറക്കുവാന്‍ ഇല്ലിനിയോന്നുമേ...
ഇനിയെനിക്കാവില്ല നിന്‍ വിളി കേള്‍ക്കുവാന്‍
ഇനിയൊരു ജന്മവും വേണ്ടെനിക്കിവിടെ...
സ്വാര്‍ത്ഥ മോഹങ്ങളും..
വ്യര്‍ത്ഥ ചാപല്യവും..
കൂടിക്കുഴകുമീ ജീവിതയാത്ര
ഇവടെ അസ്തമികട്ടെ...
വിട തരൂ..ഇനി നിന്റെ
നനവാര്‍ന്ന മിഴികലെന്‍
കരളിനെ ഈറനനിയിക്കയില്ലോരിക്കലും...
ഒരു വെമ്പലോടെന്‍ മനം തുടിക്കവേ...
പിറകെ നിന്നരുടെയോ വിരല്‍ സ്പര്‍ശനം
മൃദുവയെന്‍ തോളില്‍ പതിച്ചു..
തിരിഞ്ഞു നോക്കതെയെന്‍
യാത്ര തുടരവേ..
വീണ്ടും പിന്‍വിളി..
അരുതേ സഖീ...ഞാന്‍
പോയിടട്ടെ...
കൂട്ടിക്കുറക്കുവാന്‍ ഇല്ലിനിയോന്നുമേ...
ഇനിയെനിക്കാവില്ല നിന്‍ വിളി കേള്‍ക്കുവാന്‍
ഇനിയൊരു ജന്മവും വേണ്ടെനിക്കിവിടെ...
സ്വാര്‍ത്ഥ മോഹങ്ങളും..
വ്യര്‍ത്ഥ ചാപല്യവും..
കൂടിക്കുഴകുമീ ജീവിതയാത്ര
ഇവടെ അസ്തമികട്ടെ...
വിട തരൂ..ഇനി നിന്റെ
നനവാര്‍ന്ന മിഴികലെന്‍
കരളിനെ ഈറനനിയിക്കയില്ലോരിക്കലും...
Subscribe to:
Posts (Atom)