Tuesday, June 29, 2010
ഞാന്‍ തനിച്ചാണ്....
ഇവിടെ...ഈ തീരത്ത്..
ഞാന്‍ തനിച്ചാണ്....
എന്നെ ചേര്‍ത്ത് പിടിച്ചിരുന്ന
നിന്റെ കൈകളുടെ
തണുപ്പും ഞാന്‍ അറിയുന്നില്ല..
എന്റെ കവിളില്‍ നിന്
ചുണ്ടിന്റെ സ്പര്‍ശനം ഇല്ല..
എന്റെ കാതുകളില്‍
നിന് കിന്നര മൊഴികളില്ല..
നീ എനിക്കിന്ന് വെറും
അന്യമായവന് ...
നിന്റെ ഓര്‍മകളില്‍
ഞാന്‍ വെറുമൊരു പൂ മാത്രം.
വിടര്‍ന്നു കൊഴിഞ്ഞ ഒരു പാവം പൂ
ഈ മണല്‍ തരികള്‍
എന്റെ പാദത്തില്‍ ചുംബിക്കുമ്പോള്‍...
ഞാനും നീയും എത്ര പിന്നിട്ട
ദൂരമണിതെന്നു ഞാന്‍
അറിയാന്‍ ആഗ്രഹിക്കുന്നില്ല...
നഷ്ടങ്ങളെല്ലാം മനസ്സിന്റെ
കോണിലെ നൊമ്പരങ്ങള്‍ മാത്രം...
Subscribe to:
Post Comments (Atom)
തിര വന്നു കൊണ്ടുപോകും വരെയേയുള്ളൂ ഈ പരിഭവങ്ങള്‍
ReplyDelete:-)
ഹൃദയ രക്തം കൊണ്ടെഴുതിയ
ReplyDeleteപ്രണയവസന്തം വായിക്കൂ