Wednesday, January 13, 2010

വിഷാദം…വിരഹം…

മനസ്സിന്റെ കോണിൽ മയിൽ‌പ്പീലിയായി
നിൻ മുഖം ഒളിച്ചിരുന്നു..
ഒരു മൌനസങ്കല്പത്തിൽ വിടർന്നൊരു
പൂവായ്
നീയെന്നുള്ളീൽ തപസ്സിരുന്നു
നിൻ ദലങ്ങളിലെ മഞ്ഞുകണങ്ങളിൽ
മുത്തമിട്ടോമനിച്ചു ഞാൻ
ഏറെ പ്രതീക്ഷകൾക്കപ്പുറം തീർത്ത
സ്വർണ്ണകുടീരത്തിൽ ഞാനിരുന്നു
നിന്നെ കാണുവാൻ. മൊഴിയൊന്നു കേൾക്കാൻ
മാത്രമീ ജന്മമെന്നോർത്തുപോയി

ബന്ധങ്ങൾക്കപ്പുറം ബന്ധനം തീർക്കുന്ന
വെറുമൊരു പഞ്ചവർണ്ണക്കിളിയായി ഞാൻ
ചിറകു കുടയുമ്പോൾ പൊഴിയുന്ന തൂവലോ
നമ്മുടെ സ്വപ്നത്തിൻ തൂലികയായ്
യാമങ്ങൾ കഴിഞ്ഞപ്പോൾ
കൊഴിഞ്ഞ് നിൻ ദലങ്ങളിൽ
വേർപാടിൻ നൊമ്പരം കണ്ടുനിന്നു
പുതിയൊരു സൂര്യനെ വരവേൽക്കുവാൻ നിൻ
സഖികളാം മൊട്ടുകൾ കാത്തുനിന്നു
വീണ്ടും വിഷാദം..എൻ മിഴികളിലും
മനക്കോണിലും നിന്നോർമ്മ മാത്രമായി
ജീവിതമാകുന്ന് യാത്രയിൽ നാം
കാണും സ്വപ്നങ്ങളെല്ലാം
വെറും പൂക്കൾ മാത്രം..വിടർന്നു കൊഴിയുന്ന പൂക്കൾ…..

1 comment: