ജനുവരിയിലെ
മഞ്ഞു പെയ്യുന്ന ഈ പ്രഭാതത്തിനു
മിഴി കൊടുക്കാതെ
സുസ്മേര വദനയായി ..
ഒരു അദൃശ്യ ബിന്ദുവായി
നീയകന്നു
എന്‍റെ പ്രിയ കൂട്ടുകാരീ
എന്റെ നന്ദിത ...
എന്തിനൊരു സാരിത്തലപ്പിൽ
നീ നിന്റെ മുഖം ചേർത്തൂ
ഉത്തരം കിട്ടാത്ത ചോദ്യവുമായി
ഇവിടെയിതാ ഞാൻ നിന്റെ ശ്രീ……
നിന്റെ ആത്മ മിത്രം എന്ന്
അഹങ്കരിച്ചിരുന്നവൾ
നിന്റെ നൊമ്പരങ്ങൾ കടലാസിൽ
പകര്‍ത്തുമ്പോൾ…
നിന്റെ കൈകൾ ചേര്‍ത്ത് പിടിച്ചവൾ
നിന്നിലെ വ്യഥയുടെ ഒരു കോണിൽപോലും
നിര്‍ത്താതെ എന്നെയെന്തേ
നീ വിട്ടകന്നു…
ഉദരത്തിൽ പേറിയ
അമ്മ തൻ രോദനം
ഇനിയാരു കേള്‍ക്കാൻ …
പിച്ച വക്കുമ്പോൾ നിനക്ക്
താങ്ങായ നിന്ന നിന്നച്ഛന്റെ
കൈ വിരലുകൾ വിറക്കുന്നത്
നീ അറിയുന്നില്ലലോ…
നിൻ പ്രണയ പങ്കാളിയെയും
നീ നിഷ്പ്രഭം കൈവെടിഞ്ഞു
ജനുവരി പൂക്കളിൽ ഉതിരുന്ന
മഞ്ഞുകണങ്ങളിൽ നിന്റെ
നനവാര്‍ന്ന സാമീപ്യം കൊതിച്ചുകൊണ്ട്ഇവിടെ ഇതാ നിന്റെ ശ്രീ….
nice poem...
ReplyDeletenanditha..ninakku koottaayi njaaanum varatteyo...!!!
ReplyDelete