ഹേ ധരിത്രി .നിന്നിലെ ഗാന്ധാരി
ഇന്നും കണ്ണീർ തൂകുന്നു…
പാതിവ്രത്യത്തിൻ മഹത്ത്വത്തിനായി
കണ്ണുകൾ മൂടിക്കെട്ടുമ്പോൾ
പാവം അറിഞ്ഞിരുന്നുവോ
ഇവിടെ പലരും അന്ധരാണെന്ന്
അടങ്ങാത്ത വിശപ്പിൻ നോവിനേക്കാൾ
കാമത്തിന്റെ കരാളഹസ്തങ്ങളിൽ
ഞെരിഞമരുന്ന പിഞ്ചു പൈതങ്ങൾ
സ്ത്രീയേക്കാൾ പരിശുദ്ധി
കനകത്തിനാണെന്നു കരുതുന്നവർ
നിന്നിലെ ശക്തി മുഴുവൻ
സ്വീകരിക്കുവാൻ
നിൻ മുന്നിൽ വിവസ്ത്രനായി
നിന്റെ ഏതു മകൻ വന്നാലും
നീ കൺ തുറക്കാതിരിക്കുക
കാരണം നീ ഗാന്ധാരിയാണ`
യുദ്ധക്കളത്തിൽ തളർന്നുവീണ
മക്കൾക്കുവേണ്ടി…
കരയാൻ മാത്രം വിധിക്കപ്പെട്ടവൾ
നിന്റെ കണ്ണിർ വീണു കുതിരുന്ന
ആ കറുത്ത തൂവാല
നിന്റെ അലങ്കാരമായി തന്നെ ഇരിക്കട്ടെ
Subscribe to:
Post Comments (Atom)
wow..valare manoharamaya kavitha..marvellous.u r doing gud job dear...
ReplyDelete