Sunday, November 7, 2010

അവനോ…അവളോ….

ആദ്യമായ്

കണ്ണുകളിൽ
ചൂഴ്ന്നു നോക്കി
പ്രേമാസ്ത്രമെയ്തതു
ആര്….

നെഞ്ചകം പിളർന്ന്
ചെമ്പരത്തിപ്പൂവല്ലതിൽ
എന്നു ചൊല്ലിയതാര്…

വിവശമാം ചൊടികളിൽ
തേനൂറും രുധിരം
നുണഞ്ഞതാര്…

നിശയുടെ ഇരുണ്ട
യാമത്തിലൊന്നിൽ
കാമത്തിൻ പുതപ്പിനാൽ
മേനിയെ പുണരാൻ
കൊതിച്ചതാര്..

പിന്നെ…
ക്യാമറക്കണ്ണിൽ തിളങ്ങിയ
വികാരത്തിൻ കുത്തൊഴുക്കിനെ
നെടുവീർപ്പിൽ ഒതുക്കി
അകലെനിന്നും വരുന്ന
തീവണ്ടിച്ചൂളത്തിനു
കാതോർത്ത്
പാളത്തിൽ ശിരസ്സു നീട്ടിയതാര്..

അവനോ അവളോ…..

മഞ്ഞിൽ പൂത്ത മന്ദാരപ്പൂ…



മഞ്ഞിന്റെ പുതപ്പു വകഞ്ഞുമാറ്റി
കുഞ്ഞിക്കണ്ണുകൾ ചിമ്മി
സുഗന്ധമാം അമ്മിഞ്ഞപ്പാലിൻ
നനവൂറും ചൊടികളിൽ
മന്ദസ്മിതവുമായി
അവൾ….
മഞ്ഞിൽ പൂത്ത മന്ദാരപ്പൂ…
അവളുടെ കുഞ്ഞുദലങ്ങളിൽ
മഞ്ഞിൻ കണങ്ങളുടെ തുടുപ്പ്..
മിഴികളിൽ ഉദയസൂര്യനെ
കണ്ട പകപ്പ്…

ചില്ലയിൽ ശ്രുതി പകരും
കൊച്ചോലക്കുരുവിയെ നോക്കി
കുണുങ്ങിച്ചിരിച്ച്
ആലസ്യമില്ലാത്ത മിഴികളിൽ
ആഹ്ലാദവുമായി
എന്റെ മന്ദാരപ്പെണ്ണപ്പോൾ
പൊന്നോമനയെ
ആശ്ലേഷിച്ചു…
ഒരു ധന്യയായ മാതാവിനെപ്പോൽ….