Saturday, June 11, 2011

നിന്നിലെന്‍ സ്വരവും
താളവും ഉണ്ടെങ്കില്‍
എങ്ങിനെ നീ തനിച്ചാകും

നിന്‍ നെഞ്ചില്‍ തല ചായ്ച്
ഞാന്‍ മയങ്ങീടുമ്പോള്‍
എങ്ങിനെ നിന്‍ കൈ നീ
സ്വതന്ത്രമാക്കും

നീയും ഞാനും ഒന്നായിരിക്കെ
എങ്ങിനെ നമ്മള്‍
അന്യരാകും

Sunday, November 7, 2010

അവനോ…അവളോ….

ആദ്യമായ്

കണ്ണുകളിൽ
ചൂഴ്ന്നു നോക്കി
പ്രേമാസ്ത്രമെയ്തതു
ആര്….

നെഞ്ചകം പിളർന്ന്
ചെമ്പരത്തിപ്പൂവല്ലതിൽ
എന്നു ചൊല്ലിയതാര്…

വിവശമാം ചൊടികളിൽ
തേനൂറും രുധിരം
നുണഞ്ഞതാര്…

നിശയുടെ ഇരുണ്ട
യാമത്തിലൊന്നിൽ
കാമത്തിൻ പുതപ്പിനാൽ
മേനിയെ പുണരാൻ
കൊതിച്ചതാര്..

പിന്നെ…
ക്യാമറക്കണ്ണിൽ തിളങ്ങിയ
വികാരത്തിൻ കുത്തൊഴുക്കിനെ
നെടുവീർപ്പിൽ ഒതുക്കി
അകലെനിന്നും വരുന്ന
തീവണ്ടിച്ചൂളത്തിനു
കാതോർത്ത്
പാളത്തിൽ ശിരസ്സു നീട്ടിയതാര്..

അവനോ അവളോ…..

മഞ്ഞിൽ പൂത്ത മന്ദാരപ്പൂ…



മഞ്ഞിന്റെ പുതപ്പു വകഞ്ഞുമാറ്റി
കുഞ്ഞിക്കണ്ണുകൾ ചിമ്മി
സുഗന്ധമാം അമ്മിഞ്ഞപ്പാലിൻ
നനവൂറും ചൊടികളിൽ
മന്ദസ്മിതവുമായി
അവൾ….
മഞ്ഞിൽ പൂത്ത മന്ദാരപ്പൂ…
അവളുടെ കുഞ്ഞുദലങ്ങളിൽ
മഞ്ഞിൻ കണങ്ങളുടെ തുടുപ്പ്..
മിഴികളിൽ ഉദയസൂര്യനെ
കണ്ട പകപ്പ്…

ചില്ലയിൽ ശ്രുതി പകരും
കൊച്ചോലക്കുരുവിയെ നോക്കി
കുണുങ്ങിച്ചിരിച്ച്
ആലസ്യമില്ലാത്ത മിഴികളിൽ
ആഹ്ലാദവുമായി
എന്റെ മന്ദാരപ്പെണ്ണപ്പോൾ
പൊന്നോമനയെ
ആശ്ലേഷിച്ചു…
ഒരു ധന്യയായ മാതാവിനെപ്പോൽ….

Monday, July 26, 2010

നിലാവില്‍ ആലോലമാടി...
നിരന്നൂ താരകങ്ങള്‍...
നിന്‍ പുഞ്ചിരി കാണാന്‍
എന്‍ പൊന്‍ കുരുന്നെ...
നിന്നിളം ചുണ്ടില്‍ നിന്നൂറും
തേനിന്‍ മാധുര്യം
കാണിക്ക വയ്ക്കാം ഞാന്‍
വെന്‍ തിങ്കളിനായ്
മയങ്ങൂ എന്‍ മടിയില്‍..
അമൃത് ച്ചുരതട്ടെ ഈയമ്മ ..
നൂറു സൂര്യനെ കണി കാണാന്‍
ഉണരേണം നീയിനിയും ..

Saturday, July 24, 2010


എന്റെ സ്വപ്നങ്ങളില്‍ നിന്നും
നിണം ഒഴുകുന്നു...
അതിന്റെ തുള്ളികള്‍ എന്റെ
നാവില്‍ സ്പര്‍ശിച്ചപോള്‍
അതിനു ഉപ്പിന്റെ ച്ചുവയില്ല...
തേനിന്റെ മാധുര്യം...
എന്റെ സ്വപ്‌നങ്ങള്‍
ഇത്ര മധുരമായിരുന്നുവോ..

Tuesday, June 29, 2010

ഞാന്‍ തനിച്ചാണ്....








ഇവിടെ...ഈ തീരത്ത്..
ഞാന്‍ തനിച്ചാണ്....
എന്നെ ചേര്‍ത്ത് പിടിച്ചിരുന്ന
നിന്റെ കൈകളുടെ
തണുപ്പും ഞാന്‍ അറിയുന്നില്ല..
എന്റെ കവിളില്‍ നിന്‍
ചുണ്ടിന്റെ സ്പര്‍ശനം ഇല്ല..
എന്റെ കാതുകളില്‍
നിന്‍ കിന്നര മൊഴികളില്ല..
നീ എനിക്കിന്ന് വെറും
അന്യമായവന്‍ ...
നിന്റെ ഓര്‍മകളില്‍
ഞാന്‍ വെറുമൊരു പൂ മാത്രം.
വിടര്‍ന്നു കൊഴിഞ്ഞ ഒരു പാവം പൂ
ഈ മണല്‍ തരികള്‍
എന്റെ പാദത്തില്‍ ചുംബിക്കുമ്പോള്‍...
ഞാനും നീയും എത്ര പിന്നിട്ട
ദൂരമണിതെന്നു ഞാന്‍
അറിയാന്‍ ആഗ്രഹിക്കുന്നില്ല...
നഷ്ടങ്ങളെല്ലാം മനസ്സിന്റെ
കോണിലെ നൊമ്പരങ്ങള്‍ മാത്രം...

വിട തരൂ..

മരണത്തിന്‍ മടിയിലെക്കെതുവാന്‍
ഒരു വെമ്പലോടെന്‍ മനം തുടിക്കവേ...
പിറകെ നിന്നരുടെയോ വിരല്‍ സ്പര്‍ശനം
മൃദുവയെന്‍ തോളില്‍ പതിച്ചു..
തിരിഞ്ഞു നോക്കതെയെന്‍
യാത്ര തുടരവേ..
വീണ്ടും പിന്‍വിളി..
അരുതേ സഖീ...ഞാന്‍
പോയിടട്ടെ...
കൂട്ടിക്കുറക്കുവാന്‍ ഇല്ലിനിയോന്നുമേ...
ഇനിയെനിക്കാവില്ല നിന്‍ വിളി കേള്‍ക്കുവാന്‍
ഇനിയൊരു ജന്മവും വേണ്ടെനിക്കിവിടെ...
സ്വാര്‍ത്ഥ മോഹങ്ങളും..
വ്യര്‍ത്ഥ ചാപല്യവും..
കൂടിക്കുഴകുമീ ജീവിതയാത്ര
ഇവടെ അസ്തമികട്ടെ...
വിട തരൂ..ഇനി നിന്റെ
നനവാര്‍ന്ന മിഴികലെന്‍
കരളിനെ ഈറനനിയിക്കയില്ലോരിക്കലും...

Tuesday, May 18, 2010

എങ്ങനെ ഞാൻ പറയും
സഖേ എൻ
മനസ്സിൽ നിറയും ഈ പ്രണയം
എങ്ങനെ ഞാൻ പറയും
നിന്നോടെൻ
ആത്മാവിൽ തുളുമ്പുമീ
അനുരാഗം……

നീയടുത്തെത്തുമ്പോൾ
താളത്തിൽ മുറുകുമെൻ
ഹ്രദയത്തിൽ സ്പന്ദനം
കേൾക്കുന്നില്ലേ
നീ അറിയുന്നില്ലേ…

നിൻ വിരൽ തൊടുമ്പോൾ
പാതിയടയുമെൻ
മിഴിപ്പൂക്കൾ തൻ നാണം
കാണുന്നില്ലേ
നീ അറിയുന്നില്ലേ…

Tuesday, May 11, 2010

മരണത്തിന്റെ മണം..
അത് മനസ്സിന്റെ
ഇടനാഴിയിലൂടെ...
അരിച്ചിറങ്ങുന്നു...
കണ്ണിനു ചുറ്റും
പരക്കുന്ന കൂരിരുട്ടില്‍...
കാലന്റെ ചിരി..അല്ല
അട്ടഹാസം..
പുകയുന്ന ചന്ദനത്തിരിചുരുളുകള്‍
ചുറ്റും കളം വരയ്ക്കുന്നു.
ഇന്നും ഞാന്‍ അവളെ കണ്ടു...
എന്റെ യാത്രക്കിടയില്‍..
അവളുടെ കൈയില്‍ ഒരു
നനഞ്ഞ തൂവാലസഞ്ചി...
നീട്ടിയ സഞ്ചിയില്‍
വെറും ഏഴോ എട്ടോ നാണയങ്ങള്‍ ...
അവള്‍ അടുത്ത് വന്നപ്പോള്‍
വിയര്‍പ്പിന്റെ മണം..
പക്ഷെ അവളുടെ സ്വരം...
അതിന്റെ സുഗന്ധം ..
ഒന്ന് വേറെ തന്നെ...

Wednesday, March 24, 2010

ഈ മഴയിൽ...ഈ രാത്രിമഴയിൽ
കുളിരുന്നു ഞാൻ...
ഇലച്ചാർത്തിൽ
ശ്രുതിയുണർത്തി
താളത്തിൽ പെയ്യുമീ
മഴയിൽ അലിയുന്നു ഞാൻ....
പുലരുമ്പോൾ ശോകാർദ്രയായ്
വി്ട പറഞ്ഞകലുമ്പോൾ
നിന്നെ കാത്തിരിപ്പൂ‍ൂ ഞാൻ...

Wednesday, March 17, 2010

നീ......

അന്ന് നീയെന്റെ അരികിലെത്തുമ്പോൾ
ഞാൻ കരുതി
എന്റെ ദു:ഖങ്ങളെ നീ
മാറോടു ചേർത്തു എന്ന്
ഒരു മഹാമാരിയായ് എന്നിൽ നീ
പെയ്തിറങ്ങുമ്പോൾ
നിന്നിൽ വെറുമൊരു മ്ഴത്തുള്ളിയുടെ
നൈർമ്മല്യം ഞാൻ ആസ്വദിച്ചു
അറിഞ്ഞില്ലാ ഞാൻ നീയെന്റെ
ദു:ഖങ്ങളെ ക്കാൾ
നിന്റെ വികാരങ്ങ് ൾക്കടിമയായിരുന്നു എന്ന്
ഇന്നെ നീയെന്നെ
വലിച്ചെറിയുമ്പോൾ
നിന്നിലെ ക്രൂരതയുടെ മുഖം
ഞാൻ തിരിച്ചറിയുന്നു
നിന്നോടൊപ്പമുള്ള
പലനിഴലുകളിലും
ഞാൻ എന്നെത്ത്ന്നെ
തിരിച്ചറിയുന്നു

പ്രണയ സ്പന്ദനങ്ങള്‍

എന്നിലെ രക്തത്തിന്റെ ഓരോ തുള്ളിയും
പേനയിൽ നിറച്ചു
ഞാനെഴുതി….ഇതു നിനക്കുള്ള
എന്റെ പ്രണയസ്പന്ദനങ്ങ്ളാകുന്നു
ഇത് എന്റെ ജീവന്റെ
മോഹത്തുടിപ്പുകളാകുന്നു
ഒരു പരിഹാസച്ചിരിയോടെ
നീ പറഞ്ഞകന്നു
അവ വെറും ചെമ്പരത്തിപ്പൂക്കളാണെന്ന്
എങ്കിലും
ഇനിയും ഞാനെഴുതും
എന്നിലെ ഈ പ്രണയസ്പന്ദനങ്ങളുടെ
ഓരോ തുള്ളിയും
അവസാനിക്കും വരെ……….
എനിക്കൊരു മയിലാകണം
ഉരുണ്ടുകൂടുന്ന കാർമേഘത്തെ
ഒതുക്കി നിർത്തി
മാനത്തു നിന്നടരുന്ന
ആദ്യത്തെ അശ്രു ബിന്ദു
ഏറ്റുവാങ്ങാൻ

എനിക്കു മഴയാകണം
വിശാലമായ ഈ ഭൂമിയെ
പ്രണയിക്കാൻ

എനിക്കൊരു പൂവാകണം
പകൽ മുഴുവൻ സൂര്യനെ പ്രണയിച്ച്
രാത്രിയുടെ നിശബ്ദതയിൽ
ചന്ദ്രന്റെ മാറിൽ മയങ്ങി
ജീവൻ ത്യജിക്കാനായി

പിന്നെ എനിക്കു ഞാനാവണം
എന്റെ സ്വപ്നങ്ങളിൽ
മയങ്ങാൻ…….

മഴയുടെ പ്രണയം...

മണ്ണിന്റെ മാറിലേക്കിറങ്ങിച്ചെല്ലുമ്പോൾ
മഴ മന്ത്രിച്ചു………
നിന്നെ ഞാൻ പ്രണയിക്കുന്നു…..
എന്റെ പ്രണയം
നിന്നിലേക്ക് പെയ്തിറങ്ങുന്നു……..
നിന്നെ ഞാൻ പുണരുമ്പോൾ
വസന്തം ചിരിക്കുന്നു…..
നിന്റെ മേനിയിൽ
ഞാൻ ചാർത്തിയ ഹരിതപട്ടിനാൽ
നിന്റെ സൌന്ദര്യം അവർണ്ണനീയം…..
പ്രണയതീവ്രതയിൽ
ഒരു ഭ്രാന്തനാകും മുമ്പേ
എന്നെ നീ പ്രണയിക്കൂ........

Wednesday, March 10, 2010

ഞാനും നീയും

ഇന്ന് നീ……
എന്റെ കിനാവുകളിൽ
പെയ്തൊഴിഞ്ഞ
ഒരു മാരിമുകിലാണു നീ
എന്റെ മനസ്സിന്റെ വ്യഥ തൻ
ചുഴിയിൽ പെട്ടുഴലുന്ന തിരമാല നീ
എന്റെ കണ്ണുനീരിൻ
അഗ്നിയെ ചുംബിച്ച ശലഭമാണു നീ ..........
ഇന്നു ഞാൻ ....
നിന്റെ മിഴികളിൽ നിന്നും
അടർന്നു വീഴുന്ന്
ഒരു നൊമ്പരത്തിപ്പൂ ഞാൻ
നിന്റെ മനസ്സിൽ ലഹരി നിറച്ചു
അതിൽ നിന്നെ ഉറക്കിക്കിടത്തി
താരാട്ടു മൂളുന്നാ
ഒരു കുഞ്ഞു പനിനീർ പ്പൂ ഞാൻ ...........
ഇന്നലെ നാം .....
നിലാവിൽ നിഴലുകൾ നോക്കി
ആദ്യം വിരിയുന്ന പൂമൊട്ടിന്റെ
വിശുദ്ധിയോടെ
എന്നും സംഗമിച്ചവർ നാം..............

Friday, March 5, 2010

എന്‍റെ പ്രണയം...

എനിക്ക് പ്രണയമാണ്...
പച്ചില ചാര്‍ത്തില്‍
തങ്ങി നില്‍ക്കുന്ന
മഞ്ഞുകണങ്ങളോട് ...
വിശുദ്ധിയോടെ..
വിടരാന്‍ കൊതിച്ചു നില്കും
പൂ മുകുളങ്ങളോട്..
നെറ്റിയില്‍ പറന്നു വന്നു
ഉമ്മ വക്കും
അപ്പൂപ്പന്‍ താടികളോട്...
പിന്നെ..
കൊഞ്ചി വരും
ചാറ്റല്‍ മഴയോട്...
ഈ പ്രണയങ്ങളെ...
ഞാന്‍ എന്‍ നെഞ്ചോട്‌
ചേര്‍ക്കുന്നു...

Saturday, February 27, 2010

ഇന്ന് നീ അസ്തമനത്തിനു
സാക്ഷി യാവുമ്പോൾ
ഈ പകലിൻ ചിതയിൽ
ഞാൻ എരിഞ്ഞടങ്ങിയിരിക്കും
നിനക്കയുള്ള എൻ ആത്മ്ബലി
സ്വീകരിക്കുക
നാളെ നീ ഇരുട്ടിനെ നോക്കുക
അവിടെ മിന്നിത്തിളങ്ങുന്ന
ഒരു മിന്നാമിന്നിയായി
ഞാനുണ്ടാകും
നീയെവിടെ യാത്ര പോയാലും
നിൻ കളിയോടത്തിൻ കീഴെ
ഒരു കൈത്താങ്ങായ്
ഞാനുണ്ടാകും..
നാളെ നിനക്കായ് ഉദയം
പൂ ചൊരിയട്ടെ
ഒരായിരം നിശാഗന്ധികൾ
സുഗന്ധം പരത്തട്ടെ
ഈ ആത്മാർപ്പണം
നിനക്കു വേണ്ടി മാത്രം….

Thursday, February 25, 2010

നിലാവില്‍ ഒരു
അപ്പൂപ്പന്‍ താടിയായി..
ഒഴുകി നടക്കുമ്പോള്‍
എന്നെ തേടി വന്ന
ഒരു കരംഞാന്‍ കണ്ടു...
അത് നിന്റെതായിരുന്നു...
ആ വിരല്‍തുമ്പില്‍ തൂങ്ങി...
നിന്‍ കവിളിനോട് ചേരാന്‍
ഞാന്‍ ആഗ്രഹിച്ചു...
പെട്ടെന്ന്
എന്നെ കടന്നുപോയഒരു
വാല്‍ നക്ഷത്രത്തിന്‍ ശോഭയില്‍
ഞാന്‍ കണ്ടു...
ഒരായിരം അപ്പൂപ്പന്‍ താടികള്‍
അവയ്ക്ക് പിന്നില്‍ നിന്റെ മുഖം
ഒളിച്ചിരിപ്പുണ്ടായിരുന്നു....

Thursday, February 18, 2010

നന്ദി ...അത് ഞാന്‍ ചൊല്ലാനോ
നിന്നോട് ???
എന്തിനു?
നീയെനിക്കാര്?
അല്ലെങ്കില്‍ ഞാന്‍ നിനക്കാര് ?
നിന്റെ സൗഹൃദം ...അത്
വെറുമൊരു മിഥ്യ ....
നാം വെറും അപരിചിതര്‍...
ഒരു വിളിക്കപ്പുറം
ഇതുവരെ കണ്ടുമുട്ടത്തവര്‍
പങ്കു വച്ച നിമിഷങ്ങള്‍ ഒന്നും
നമ്മുടെ സ്വകാര്യമയിരുന്നില്ലലോ
എങ്കിലും....
ഒരിക്കലും പ്രണയം കടന്നുവരാത്ത
നമ്മുടെ സൗഹൃദം
അതെനിക്ക് നിധി തന്നെ..
സത്യമായ മിഥ്യ...
നീ കടന്നുപോവുമ്പോള്‍
ഞാന്‍ വേദനിക്കില്ല
കാരണം
നിന്നെ ഞാനറിയില്ല...
പക്ഷെ...
നിന്റെ സൗഹൃദം
അത് നഷ്ടപെടുമ്പോള്‍
എന്നെതന്നെ ഞാന്‍
നഷ്ടപെടുതും.....
നിന്റെ സ്നേഹം നിറഞ്ഞിരുന്ന
സൌഹൃദത്തിനു
ഒരിക്കലും ഞാന്‍ നന്ദി
പറയില്ല