
മഞ്ഞിന്റെ പുതപ്പു വകഞ്ഞുമാറ്റി
കുഞ്ഞിക്കണ്ണുകൾ ചിമ്മി
സുഗന്ധമാം അമ്മിഞ്ഞപ്പാലിൻ
നനവൂറും ചൊടികളിൽ
മന്ദസ്മിതവുമായി
അവൾ….
മഞ്ഞിൽ പൂത്ത മന്ദാരപ്പൂ…
അവളുടെ കുഞ്ഞുദലങ്ങളിൽ
മഞ്ഞിൻ കണങ്ങളുടെ തുടുപ്പ്..
മിഴികളിൽ ഉദയസൂര്യനെ
കണ്ട പകപ്പ്…
ചില്ലയിൽ ശ്രുതി പകരും
കൊച്ചോലക്കുരുവിയെ നോക്കി
കുണുങ്ങിച്ചിരിച്ച്
ആലസ്യമില്ലാത്ത മിഴികളിൽ
ആഹ്ലാദവുമായി
എന്റെ മന്ദാരപ്പെണ്ണപ്പോൾ
പൊന്നോമനയെ
ആശ്ലേഷിച്ചു…
ഒരു ധന്യയായ മാതാവിനെപ്പോൽ….
good...
ReplyDeleteകൊള്ളാം ...... നന്നായിട്ടുണ്ട് .........
ReplyDeleteഎഴുതി മുന്നേറുക ..............
തുടരുക .